11:41pm 10 November 2026
NEWS
രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ​ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്
21/08/2025  05:13 PM IST
nila
 രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ​ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്

നടിയുടെയും എഴുത്തുകാരിയുടെയും വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന് കൂടുതൽ കുരുക്കായി യുവതിയെ ​ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന ആരോപണം. യുവ രാഷ്ട്രീയ നേതാവിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവർത്തകയും അഭിനേതാവുമായ റിനി ആൻ ജോർജ് ഇന്നലെ വെളിപ്പെടുത്തിയതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഇതിനു പിന്നാലെ പ്രവാസിയായ എഴുത്തുകാരി ഹണി ഭാസ്കറും രാഹുലിനെതിരെ ​ഗുരുതരമായ ആരോപണങ്ങൾ ഉയർത്തി രം​ഗത്തെത്തിയിരുന്നു. പിന്നാലെയാണ് മറ്റൊരു യുവതിയെ ​ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നത്. ഇപ്പോഴിതാ, ഗർഭഛിദ്രത്തിന് നിർബന്ധിച്ച് യുവതിയുമായി രാഹുൽ നടത്തിയ വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളും പുറത്തുവന്നിരിക്കുകയാണ്.

ഗർഭഛിദ്രം നടത്താൻ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉൾപ്പെടെ യുവതിയോട് രാഹുൽ പറയുന്നുണ്ട്. അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുമെന്ന് യുവതി പറഞ്ഞപ്പോൾ ഡോക്ടറുടെ നിരീക്ഷണത്തിൽ തന്നെയാണ് എന്നാണ് രാഹുൽ പറഞ്ഞത്. എന്റെ തലയിൽ ഇട്ടിട്ട് ഒഴിഞ്ഞുമാറുകയാണോ എന്നും കേറിചെന്ന ഉടൻ ഡോക്ടർമാർ മരുന്ന് നൽകില്ലെന്നും എത്രനാൾ ഇത് മൂടിവെച്ച് താൻ നടക്കുമെന്നും യുവതി രാഹുലിനോട് വാട്ട്സാപ്പിലൂടെ ചോദിക്കുന്നുണ്ട്. എങ്ങനെ മുന്നോട്ടുപോകുമെന്ന പേടിയും വയറ്റിലുളള കുഞ്ഞിനോടുളള ഇഷ്ടവും, അതിനിടയിൽ വീർപ്പുമുട്ടുകയാണെന്നും താൻ ഒരു സ്ത്രീയാണെന്നും യുവതി പറഞ്ഞപ്പോൾ എങ്കിൽ നീ തന്നെ പ്രശ്നം തീർക്കൂ എന്നായിരുന്നു രാഹുലിന്റെ മറുപടി.

രാഹുൽ മാങ്കൂട്ടത്തിലും യുവതിയുമായുളള സംഭാഷണം

രാഹുൽ: എന്താ കഴിച്ചേ

യുവതി: ഞാൻ മരുന്ന് കഴിച്ചെങ്കിൽ ഉണ്ടാകുന്ന കോൺസിക്വൻസ് എന്താകുമായിരുന്നു അറിയോ?

രാഹുൽ: എന്താ സംഭവം

യുവതി: ഒരിക്കലും ഡോക്ടറെ കാണിക്കാതെ കഴിക്കാൻ പാടില്ല

രാഹുൽ: ഡോക്ടർ ഉണ്ടായാൽ മതി

യുവതി: ഹെവി ബ്ലീഡിങും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാകും

രാഹുൽ: ഡോക്ടറെ കാണണം എന്നൊന്നും ഇല്ല. അതിനൊക്കെയുളള മരുന്നുണ്ട്. പിന്നെ ഡോക്ടറുടെ നിരീക്ഷണത്തിൽ തന്നെയാണ്. നീ ടെലഗ്രാമിൽ വാ

യുവതി: കഴിക്കുമ്പോൾ എല്ലാം പരിശോധിച്ചിട്ട് വേണം കഴിക്കാൻ. ഞാൻ ഈ കാര്യം അവരോട് സംസാരിച്ചു. അവളുടെ സുഹൃത്ത് ഒരു ഡോക്ടറിനെ ഞാൻ ആദ്യം വിളിച്ചു. അവർ കുറേ വഴക്ക് പറഞ്ഞു
അവളെ. അവൾ എന്നെ വിളിച്ച് വഴക്ക് പറഞ്ഞു

യുവതി: എന്തോ അങ്ങനെ തോന്നുന്നു

രാഹുൽ: ആര് പറഞ്ഞു

യുവതി: ഞാൻ ഒരു വേസ്റ്റാണ്

രാഹുൽ: എന്താ ഇങ്ങനെയൊക്കെ പറയുന്നേ

യുവതി: അങ്ങനെ ആയതുകൊണ്ട്. ഞാൻ എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു മോശം സാഹചര്യത്തിൽ പോയിട്ടില്ല. എന്റെ അമ്മയെ കണ്ടപ്പോൾ കരച്ചിൽ വന്നു.

രാഹുൽ: നീ വന്ന് എന്നെ കാണ്, നിനക്ക് താങ്ങായി ഞാൻ ഇവിടെയുണ്ട്

യുവതി: സ്‌മൈലി

രാഹുൽ: എന്താ

യുവതി: ഒന്നുല്ല

യുവതി: എന്റെ തലയിൽ ഇട്ടിട്ട് ഒഴിഞ്ഞ് മാറുവാണോ. ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ. ഒരുപാട് മാറ്റം. പരിഹാരം നിങ്ങൾ തന്നെ പറയൂ. കേറിചെന്ന ഉടൻ മരുന്ന് തന്ന് വിടില്ല ഡോക്ടർമാർ. ഗൂഗിൾ ചെയ്യൂ. രീതികൾ എന്താണ് എന്നെങ്കിലും നോക്കൂ.

ഞാൻ ആരോടാടോ പറഞ്ഞേ

എത്ര നാൾ ഇത് മൂടിവെച്ച് നടക്കും ഞാൻ

നിനക്ക് നിന്റെ അമ്മയോട് സ്‌നേഹമുണ്ടോ. എനിക്ക് ഇത് എങ്ങനെ മുന്നോട്ട് പോകും എന്ന് പേടി. അതേ സമയം തന്നെ എന്റെ വയറ്റിലുള്ള ജീവനോടുള്ള ഇഷ്ടവും. തനിക്ക് അത് ഒരിക്കലും മനസിലാവില്ല. രണ്ടിനും ഇടയിൽ വീർപ്പ് മുട്ടുന്ന ഞാൻ.

രാഹുൽ: ഞാൻ ഒഴിവാകുന്നു

യുവതി: ഇതിൽ എങ്ങനെ ഒഴിവാകും ? ഒഴിവാകാൻ എനിക്കും തനിക്കും പറ്റുമോ ? എനിക്കും നാണക്കേട് ചുമക്കാൻ താൽപര്യം ഇല്ല.

രാഹുൽ: ഇപ്പോൾ തന്നെ ഞാൻ അങ്ങോട്ട് ചോദിച്ചത് കൊണ്ടല്ലേ

യുവതി: ഞാൻ ഒരു സ്ത്രീയാണ്

രാഹുൽ: അപ്പോൾ നീ തന്നെ പ്രശ്‌ന തീർക്കൂ
ബൈ..

യുവതി: എങ്ങനെ ? നീയാണ് ഉത്തരവാദി, എന്നെപ്പോലെ തന്നെ

രാഹുൽ: എനിക്ക് ഇതല്ല പണി

യുവതി: എനിക്ക് ഇതാണോ പണി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img